2024, ഒക്‌ടോബർ 5, ശനിയാഴ്‌ച

നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

          കൊല്ലം മുനിസിപ്പല് കോര്പ്പറേഷന്റെ 2024-25  വാര്ഷിക പദ്ധതിയിലുള്പ്പെടുത്തിയുളള പ്രോജക്ടുകളുടെ നിലവിലെ സ്ഥിതിയും ചെലവഴിച്ച തുകയും ഗൂഗിള് ഷീറ്റില് രേഖപ്പെടുത്തി ബന്ധപ്പെട്ട നിര്വ്വഹണ ഉദ്യോഗസ്ഥര് അടിയന്തിരമായി സമര്പ്പിക്കേണ്ടതാണ്.. രേഖപ്പെടുത്തലിനായി ഇവിടെ ക്ളിക് ചെയ്യുക

2024, മാർച്ച് 16, ശനിയാഴ്‌ച

ഇലക്ഷൻ - അടിയന്തിരം - ജീവനക്കാരുടെ വിവരങ്ങള്‍ എൻട്രി വരുത്തുന്നത് സംബന്ധിച്ച്


വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - പൊതു തിരഞ്ഞെടുപ്പ് - Google Spread sheet - ൽ നഗരസഭാ ജീവനക്കാരുടെ വിവരങ്ങൾ എൻട്രി -വരുത്തുന്നത് -സംബന്ധിച്ച്

2024 ലോകസഭാ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് "ORDER" Software ൽ നഗരസഭാ ജീവനക്കാരുടെ വിവരങ്ങൾ എൻട്രി ചെയ്യുന്നതിനായി Google Spread sheet ൽ  അടിയന്തിരമായി വിവരങ്ങൾ ലഭ്യമാക്കണമെന്നും ഏതെങ്കിലും "ജീവനക്കാർക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടാതിരിക്കുന്നതിനായി  റിമാർക്ക്‌സിൽ എൻട്രി വരുത്തേണ്ടതായുണ്ടെങ്കിൽ ആവശ്യമായ രേഖകൾ (മെഡിക്കൽ റിക്കോർഡ്‌സ് സഹിതം) അടിയന്തിരമായി നഗര സഭാ ഇലക്ഷൻ സെക്ഷനിൽ ലഭ്യമാക്കണമെന്നും  അറിയിക്കുന്നു. Google Spread sheet -ൽ കയറുവാനായി ഇവിടെ ക്ളിക് ചെയ്യുക

2024, ജനുവരി 24, ബുധനാഴ്‌ച

നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അടിയന്തിര ശ്രദ്ധക്ക്

വാര്ഷിക പദ്ധതിയിലുള്പ്പെടുത്തിയുളള പ്രോജക്ടുകളുടെ നിലവിലെ സ്ഥിതിയും ചെലവഴിച്ച തുകയും ഗൂഗിള് ഷീറ്റില് രേഖപ്പെടുത്തി ബന്ധപ്പെട്ട നിര്വ്വഹണ ഉദ്യോഗസ്ഥര് അടിയന്തിരമായി സമര്പ്പിക്കേണ്ടതാണ്.. രേഖപ്പെടുത്തലിനായി ഇവിടെ ക്ളിക് ചെയ്യുക

2024, ജനുവരി 23, ചൊവ്വാഴ്ച

കൊല്ലം കോര്‍പ്പറേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെ സൈബര്‍ ഇടത്തിലേക്ക് ഏവര്‍ക്കും സ്വാഗതം

പ്രിയ സഹ പ്രവര്‍ത്തകരെ

കൊല്ലം കോര്‍പ്പറേഷനിലെ  മുഴുവന്‍ സോണല്‍ ഓഫീസുകളേയും ഒരു കുടക്കീഴില്‍ കൊണ്ടു വന്ന് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവും പൊതുജന സൌഹൃദപരവും ആക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം കോര്‍പ്പറേഷന്‍ എന്‍ജിനീയറിംഗ് വിഭാഗം ഒരു ബ്ലോഗ് ആരംഭിക്കുകയാണ്. ഈ പുതിയ സംരംഭത്തിലൂടെ  എല്ലാ   എന്‍ജിനീയറിംഗ് വിഭാഗം  ഓഫീസുകളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സൂപ്രണ്ടിംഗ് എന്ജിനീയറില്‍  നിന്നുള്ള അറിയിപ്പുകളും മറ്റ് വിവരങ്ങളും തത്സമയം തന്നെ എല്ലാവരിലേക്കും എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. എല്ലാ ജീവനക്കാരും ദിവസവും ഈ ബ്ലോഗ് സന്ദര്‍ശിക്കേണ്ടതും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്. WEB BROWSER ലെ HOME PAGE ആയി ഈ BLOG ക്രമീകരിച്ചാല്‍ ദിവസേനയുള്ള അറിയിപ്പുകള്‍ അറിയുന്നതിനും കൂടാതെ വിവിധ WEB SITE കളിലേക്ക് ഇതില്‍ കൊടുത്തിട്ടുള്ള ലിങ്കിലൂടെ നേരിട്ട് പ്രവേശിക്കുന്നതിനും  കഴിയും.  ഉള്ളടക്കത്തില്‍ വരുത്തേണ്ട മാറ്റങ്ങളും മറ്റ് നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.